മുഹൈസ് ഫൗണ്ടേഷൻ പുതുതായി തിരുവോട് നിർമിച്ച കെ എസ് ഹോംസിന്റെ താക്കോൽ ദാനം
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
നടുവണ്ണൂർ: മുഹൈസ് ഫൗണ്ടേഷൻ പുതുതായി തിരുവോട് നിർമിച്ച കെ എസ് ഹോംസിന്റെ താക്കോൽ കൈമാറ്റം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡോ കെ എം നസീർ, സിറാജ്ജുദ്ദീൻ അശ്ഹരി എന്നിവർ ഏറ്റുവാങ്ങി.പ്രസിഡന്റ് എടവന അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. നിർമാണ കമ്മിറ്റി കൺവീനർ ഫിർ ദൗ സ് ബഷീർ, വാർഡ് മെമ്പർ നസീറ, എസ് കെ അസ്സൈനാർ, സുജാത എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിം കുട്ടി, ബപ്പൻകുട്ടി നടുവണ്ണൂർ, പര്യയ് കുട്ടി ഹാജി, എൻ പി അസീസ് മാസ്റ്റർ, പി എം കോയ മുസ്‌ലിയാർ, എൻ കെ അബ്ദുറഹ്മാൻ, കെ എം സൂപ്പി,സി നസീറ,ഇ ടി ഹമീദ്,ജനറൽ സെക്രട്ടറി നസീർ നൊച്ചാട്, ടി കെ നൗഷാദ് പ്രസംഗിച്ചു.കെ എം മുഹമ്മദ്, പുനത്തിൽ മീത്തൽ മുഹമ്മദ്, കെ എ ജലീൽ ഫിറോസ് ഖാൻ കെ ടി, ജസീം ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
കെ എസ് ഹോംസിലെ അടുത്ത വീട് നൊച്ചാട് നിർമ്മിക്കും.ഫണ്ട് ഉദ്ഘാടനം ഫൈൻഗോൾഡ് മാനേജിങ് ഡയറക്ടർ ടി കെ നൗഫൽ, ഫഹ്‌ദാൻ ഗ്രൂപ്പ് ചെയർമാൻ പി എം മുഹമ്മദ് എന്നിവരിൽ നിന്ന് സംഖ്യ സ്വീകരിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുക യുണ്ടായി.

