കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപമുള്ള കുറ്റിക്കാടിനു തീപിടിച്ചു
സബ്സ്റ്റേഷന് പിറകിൽ കുറ്റിക്കാടിനുള്ളിൽ കൂട്ടിയിട്ട വേസ്റ്റ് കേബിളിനാണ് തീപിടിച്ചത്.
കൊയിലാണ്ടി: കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപമുള്ള കുറ്റിക്കാടിനു തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഉച്ചക്ക് രണ്ടുമണിയോടുകൂടിയാണ് സംഭവം.
അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് ASTO മജീദ് എം ന്റെ നേതൃത്വത്തിൽ എത്തുകയും അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണക്കുകയും ചെയ്തു.
Fro മാരായ നിധിപ്രസാദി ഇ എം, സാരംഗ്, ഷാജു കെ, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.സബ്സ്റ്റേഷന് പിറകിൽ കുറ്റിക്കാടിനുള്ളിൽ കൂട്ടിയിട്ട വേസ്റ്റ് കേബിളിനാണ് തീപിടിച്ചത്.

