കലാലയങ്ങളാണ്സാമൂഹിക മാറ്റത്തിൻ്റെ പ്രഭവകേന്ദ്രങ്ങൾ: പി.കെ. പാറക്കടവ്
പേരാമ്പ്ര ഡിഗ്നിറ്റി കോളജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര: പുതുതലമുറ ആകെ കുഴപ്പമാണ് എന്ന പൊതുധാരണ ശരിയല്ല എന്നും ഇക്കാലത്തും ലോകമെമ്പാടുമുള്ള കലാലയങ്ങളാണ് സാമൂഹിക മാറ്റത്തിൻ്റെ പ്രഭവ കേന്ദ്രങ്ങളായി മാറുന്നതെന്നും പ്രശസ്ത എഴുത്തു കാരൻ പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. ഒരു തരത്തിലുള്ള വിഭാഗീയതയും തീണ്ടാത്ത മനുഷ്യത്വത്തിൻ്റെ കാവലാളുകളായി മാറുകയാണ് കലാലയ വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം.
ചുറ്റും അനീതികൾ നടമാടുമ്പോൾ നിശ്ശബ്ദരായിരിക്കാൻ നമുക്കവകാശമില്ല - അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. കോളജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ടി. അബ്ദുസ്സലാം, പി.ടി.ഇബ്രാഹിം, പ്രഷീബ ആർ, വിമീഷ് മണിയൂർ, എം.പി. കെ. അഹമ്മദ് കുട്ടി സജിന പി, നിയത പി.രാംദാസ്, വൃന്ദ എം , മുബീന മൂസ, ഷഹീദ് സി.കെ, ബാബുരാജൻ കെ പി, മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് അഡ്വൈസർ മുസ്തഫ പി.കെ. സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്സിൻ നന്ദിയും പറഞ്ഞു.

