ഡിഗ്നിറ്റി കോളജ് എൻ.എസ്.എസ് ക്യാമ്പ്
വാർഡ് മെമ്പർ സുനിത ആച്ചിക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര: പേരാമ്പ്ര ഡിഗ്നിറ്റി കോളജ് എൻ.എസ്. യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പ് 'സഹയോഗ് - 25 ' മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. വാർഡ് മെമ്പർ സുനിത ആച്ചിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
ഡിഗ്നിറ്റി കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് പി.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ കെ.എം. മുഹമ്മദ്, കെ.എം. വിനോദൻ, എ.കെ. അബ്ദുൽ അസീസ് , ടി. അബ്ദുസ്സലാം, എം.പി.കെ. അഹമ്മദ് കുട്ടി, പി.ടി.ഇബ്രാഹിം, ദിൽഷാദ്, മുഹമ്മദ് ആദിൽ പ്രസംഗിച്ചു.
പ്രോഗ്രാം ഓഫീസർ കെ.പി. ബാബുരാജൻ സ്വാഗതവും സജ ഷെറിൻ നന്ദിയും പറഞ്ഞു. മേപ്പയൂർ ടൗണിൽ വിളംബര ജാഥ നടന്നു.

