വാർദ്ധക്യം ഉറങ്ങിക്കിടക്കാനുള്ളതല്ല, ഉണർന്ന് പ്രവർത്തിക്കാനുള്ളതാണ്;സീനിയർ സിറ്റിസൺസ് ഫോറം
ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.
വടകര :വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.വാർദ്ധക്യം ഉറങ്ങിക്കിടക്കാനുള്ളതല്ലെന്നും, ഉണർന്ന് പ്രവർത്തിക്കാനുള്ള താണെന്നും അദ്ദേഹം പറഞ്ഞു.
അലസത നടിച്ച് ഒതുങ്ങിക്കഴി യുന്ന ആളുകളിലാണ് രോഗങ്ങളും അസ്വാസ്ഥ്യങ്ങളും,പെരുകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗംഗാധരൻ നെല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .കെ രാഘവൻ വാർഷി റിപ്പോർട്ടും ഖജാൻജി പി എം കരുണാകരൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റിയംഗം രാധാകൃഷ്ണൻ ഒതയോത്ത്, ഒ.കുഞ്ഞിരാമൻ, ഭാസ്കരൻ , രാഘവൻ എടവന എന്നിവർ സംസാരിച്ചു. ടി.ബാലകൃഷ്ണൻ മാസ്റ്റർ, രാജൻ മീത്തലെ മലക്കന്നൂർ, ബാലൻ മരുത്തിയാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ,പുതുവർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വേറിട്ട രൂപത്തിലുള്ള സംഘാടന രീതി കൊണ്ടും, അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.

