മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക;സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എൻ. ഗോപിനാഥൻ പിള്ള ഉദ്ഘാടന നിർവഹിച്ചു.
നടുവണ്ണൂർ: മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും, 70 പിന്നിട്ടവർക്കുള്ള പി .എം. ജെ. എ.വൈ ആരോഗ്യ സുരക്ഷ ഇൻഷുറൻസ് കേരളത്തിലും നടപ്പിലാക്കണമെന്നും സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എൻ. ഗോപിനാഥൻ പിള്ള ഉദ്ഘാടന നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ഇ.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.മുതിർന്ന അംഗങ്ങളായ ഇ. അച്യുതൻ നായർ, കുഞ്ഞികൃഷ്ണൻ നായർ ശോഭ നിവാസ്, ശങ്കരൻ ഗുരുക്കൾ യോഗീ മഠം, രാഘവൻ നായർ എടവനപ്പുറം, ഡോ.എ .എം ശങ്കരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൗൺസിൽ മീറ്റിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി സോമൻ ചാലിൽ വാർഷിക റിപ്പോർട്ടും, ട്രഷറർ പി കെ രാമചന്ദ്രൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .തുടർന്ന് പുതുവർഷ ഭാരവാഹികളായി സോമൻ ചാലിൽ ( പ്രസിഡണ്ട്) കെ. എം. ശ്രീധരൻ (സെക്രട്ടറി) പി .കെ രാമചന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

