തോട്ടിൽ സാമൂഹിക വിരുദ്ധർ രാസമാലിന്യം ഒഴുക്കി; മത്സ്യങ്ങൾ ചത്തുപൊങ്ങി
ചത്തൊടുങ്ങിയ മത്സ്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നു
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ മഠത്തിൽ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്‌മുക്ക് വഴി പൂനൂർ പുഴയിലെത്തിച്ചേരുന്ന തോട്ടിലേക്ക് സാമൂഹിക വിരുദ്ധർ രാസമാലിന്യം ഒഴുക്കി.
ചെറിയ പറമ്പത്ത് കിഴക്കയിൽ തോട്ടിലെയും ചെറുതും വലുതുമായ മുഴുവൻ മീനുകളും മറ്റ് ജലജീവികളും ചത്ത നിലയിൽ കണ്ടെത്തി. തോട്ടിൽ രാസമാലിന്യം കലർന്നതിനാൽ ചത്തൊടുങ്ങിയ മത്സ്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതോടൊപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

