സ്ത്രീശക്തി പുത്തഞ്ചേരി മൂന്നാം വാർഷികം ആഘോഷിച്ചു
സിനിമാതാരം കബനി മുഖ്യാതിഥിയായി
ഉള്ളിയേരി: വനിതാ കൂട്ടായ്മയായ സ്ത്രീശക്തി പുത്തഞ്ചേരിയുടെ മൂന്നാം വാർഷികവും ക്രിസ്തുമസ്സ് -പുതു വത്സരാഘോഷവും എഴുത്തുകാരിയും, ചലച്ചിത്ര അക്കാദമി റീജണൽ കോഡിനേറ്ററുമായ നവീന വിജയൻ ഉദ്ഘാടനം ചെയ്തു. ജിഷാര പ്രസാദ് അധ്യക്ഷത വഹിച്ചു.
സിനിമാതാരം കബനി മുഖ്യാതിഥിയായി. ശ്രീനു കെ യം, രാജൻ കക്കാട്, റിജി തയങ്ങോട്ട്, സുരേന്ദ്രൻ പുത്തഞ്ചേരി, ബാബു മണ്ണപറമ്പത്ത്, ബൈജു കെ വി, രാധ തയങ്ങോട്ട് എന്നിവർ സംസാരിച്ചു. റിഷ സ്വാഗതവും ഷിജി വി കെ നന്ദിയും പറഞ്ഞു.

