വാർഡ് വികസനത്തിനും ജനക്ഷേമ പ്രവർത്തനത്തിനും നൊച്ചാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സമഗ്ര സർവ്വേക്ക് തുടക്കം കുറിച്ചു
പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി കെ ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു
നൊച്ചാട്:നൊച്ചാട് പഞ്ചായ ത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്നും യുഡിഎഫ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട നസീറ ടീച്ചർ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനും വാർഡിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാ ക്കുന്നതിനുമായി സമഗ്ര സർവ്വേക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന കർമം തണൽ ഹമീദിന്റെ വീട്ടിൽ വച്ച് പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി കെ ഇബ്രാഹിം നിർവഹിച്ചു. പി കെ കെ നാസർ അധ്യക്ഷത വഹിച്ചു. സർവ്വയുമായി ബന്ധപ്പെട്ട പദ്ധതികൾ വാർഡ് മെമ്പർ നസീറ ടീച്ചർ വിശദീകരിച്ചു.
പഞ്ചായത്ത് ഫണ്ടുകൾക്കു പുറമേ സന്നദ്ധ സംഘടനകളുമായി സഹകരിച്ചും വാർഡിൽ ജനക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് ടീച്ചർ പറഞ്ഞു. സർവ്വേയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങൾ മുൻഗണനാക്രമം നിശ്ചയിച്ച് ഘട്ടം ഘട്ടമായി നടപ്പിലാക്കും ആദ്യഘട്ടത്തിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി ആരംഭിക്കും.
അതിദാരിദ്ര്യം തുടച്ചുനീക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും.നസീർ നൊച്ചാട്,ഇ.ടി ഹമീദ്,ബാലഗോപാൽ,സദർ കുഞ്ഞബ്ദുള്ള ഹാജി,സ്വാലിഹ അഷ്റഫ്,കെഎം സിറാജ് പ്രസംഗിച്ചു.

