സ്പതദിന ക്യാമ്പിന് തുടക്കമായി
നഗരസഭ കൗൺസിലർ ദിനേശ് കുമാർ പുളിങ്കുളത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
കൊയിലാണ്ടി : കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് - യുവത ഗ്രാമതയുടെ സമഗ്രത ക്കായ് - പെരുവട്ടൂർ എൽ പി സ്കൂളിൽ കൊയിലാണ്ടി നഗരസഭ കൗൺസിലർ ദിനേശ് കുമാർ പുളിങ്കുളത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
പെരുവട്ടൂർ എൽപി സ്കൂളിൽ പിടിഎ പ്രസിഡണ്ട് ഷിജു ടി പി അധ്യക്ഷനായി. ഇന്ദിര സി.കെ, എ കെ എൻ അടിയോടി , ഷാജി വി.സി, ശശി കോട്ടിൽ, രാജഗോപാലൻ, നിഷപുതിയേടത്ത് ,ബാബു പി.കെ, ബാലകൃഷ്ണൻ, ഷാന പർവ്വിൻ എന്നിവർ സംസാരിച്ചു.
ക്യാമ്പ് കോഡിനേറ്റർ സുധ കെ.പി പദ്ധതി വിശദീകരിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഷഫീഖ് അലി സ്വാഗതവും വൊളണ്ടിയർ ലീഡർ അഭിരാം ശശി നന്ദിയും പറഞ്ഞു.

