ഏകദിന കയർ വ്യവസായവികസന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ :കയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഏകദിന കയർ വ്യവസായവികസന ബോധവൽക്കരണ പരിപാടി ഹോട്ടൽ നൊസ്റ്റാൾജിക് ഇൻ, നടുവണ്ണൂരിൽ വെച്ചു സംഘടിപ്പിച്ചു. പരിപാടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രശാന്ത് കാവിൽ അധ്യക്ഷത വഹിച്ചു.
കയർ ബോർഡ് കണ്ണൂർ ഓഫീസ് ഇൻ ചാർജ് ഷൈജു ടി കെ സ്വാഗതം പറഞ്ഞു. തുടർന്ന് രാജേഷ് മാത്യു കയർ ഇൻസ്പെക്ടർ കൊയിലാണ്ടി, സുരേന്ദ്രൻ കീഴരിയൂർ, കയർ സംരംഭകർ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് ഡോ: ഒ. വി ശ്രീനിവാസൻ MSME ട്രൈനെർ, രെജീഷ് മാത്യു കയർ ഇൻസ്പെക്ടർ കൊയിലാണ്ടി, രാജൻ കര, മെഷീൻറി മാർക്കറ്റിംഗ് മാനേജർ തുടങ്ങിയവർ കയർ വ്യവസായ സംരംഭങ്ങളെക്കുറിച്ച് സാങ്കേതിക ക്ലാസുകൾ നടത്തി.ലിജു ടി പി മെമ്പർ ബാലുശ്ശേരി കയർ ക്ലസ്റ്റർ നന്ദി പറഞ്ഞു.

