എൻ.എസ് എസ് സപ്ത ദിന ക്യാമ്പ് സമാപിച്ചു
നഗരസഭാ കൗൺസിലർ ദിനേശ്കുമാർ പുളിങ്കുളത്തിൽ ഉദ്ഘാടനം ചെയ്തു.
പെരുവട്ടൂർ : പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ കൗൺസിലർ ദിനേശ്കുമാർ പുളിങ്കുളത്തിൽ ഉദ്ഘാടനം ചെയ്തു.പെരുവട്ടൂർ എൽപി സ്കൂളിൽ പിടിഎ പ്രസിഡണ്ട് ഷിജു ടി പി അധ്യക്ഷനായി.
അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സ്റ്റിജ അനീസ് , ജസീന നജീദ് എച്ച്. എം , ഇന്ദിര സി.കെ , അബ്ദുൽ അസീസ് പി.കെ പി.ടി.എ പ്രസിഡൻ്റ് സനിൽ കുമാർ , ഉഷശ്രീ,നിഷ പുതിയേടത്ത്,ഷൈജ , ബാലകൃഷ്ണൻ , സിറാജ് ഇയ്യഞ്ചേരി,ശിവന്യ ,അഭിരാം ശശി , മുഹമ്മദ് ഷഹാൻ സി.പി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഷഫീഖ് അലി സ്വാഗതവും പോഗ്രാം കോഡിനേറ്റർ സുധ കെ.പി നന്ദിയും അറിയിച്ചു.

