ലഹരിക്കെതിരെ നൈറ്റ് മാർച്ച് നടത്തി ഇ.എം.എസ് ഗ്രന്ഥാലയം വനിതാവേദി
സ്ത്രീകൾ ഒന്നിച്ചുനിന്നു പോരാടാൻമാർച്ച് ആഹ്വാനം ചെയ്തു.
കൂത്താളി :കൂത്താളി ഇ.എം.എസ് ഗ്രന്ഥാലയം വനിതാവേദി അതിജീവിതക്കൊപ്പം, ലഹരി ക്കെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നൈറ്റ് മാർച്ച് നടത്തി കൂത്താളി ഗ്രാമഞ്ചായത്തിന്റെ ഒരതിർത്തിയിൽ നിന്നും മറ്റൊരു അതിർത്തിയിലേക്കായിരുന്നു മാർച്ച്.
നൂറു കണക്കിന് വനിതകൾ മാർച്ചിൽ അണിനിരന്നു.വർദ്ധിച്ചു വരുന്ന ലഹരിയുപയോഗത്തിനെ തിരെയും, സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണത്തിനെ തിരെയും ജാഗ്രതാപ്പെടേണ്ടതിന്റെ അവ്യശ്യകത ഉയർത്തി ആയിരുന്നു മാർച്ച്.
സ്ത്രീകൾ ഒന്നിച്ചുനിന്നു പോരാടാൻമാർച്ച് ആഹ്വാനം ചെയ്തു. ലഹരിക്കെതിരെ തുടർ സമരപരിപാടികളുംവനിതാവേദി യുടെനേതൃത്വത്തിൽനടക്കും. നളിനി,കെകെ ബിന്ദു, കെ.എം പുഷ്പ,ഇന്ദിര കെ.ഒ കാർത്തിയായനി എന്നിവർ നേതൃത്വംനൽകി. കെ.എൻ ബിനോയ്കുമാർ, കെ എം ബാലകൃഷ്ണൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

