ജീവകാരുണ്യ പ്രവർത്തന രംഗത്തെ മാതൃക തുടർച്ചയിൽ കോരമ്മൻകണ്ടി അന്ത്രു
മകളുടെ വിവാഹത്തോടനുബന്ധിച്ച് നാലു കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം കൈമാറിയിരുന്നു ഇദ്ദേഹം.
മേപ്പയൂർ: മേപ്പയൂർ കൊഴുക്കല്ലൂർ പ്രദേശത്തെ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകൻ കോരമ്മൻകണ്ടി അന്ത്രു നിർധന കുടുംബത്തിന് വീട് വെക്കാൻ സ്ഥലം നൽകി വീണ്ടും മാതൃകയായി.മുമ്പ് മകളുടെ വിവാഹത്തോടനുബന്ധിച് 4 കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം കൈമാറിയ ഇദ്ദേഹം സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ മാതൃക തുടരുകയാണ്.
കൊഴുക്കല്ലൂരിലെ കൊക്കർണി ക്ഷേത്രത്തിന് സമീപത്ത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇപ്പോൾ ഒരു നിർധന കുടുംബത്തിന് നൽകിയത്.
ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത്,മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം ദാമോദരൻ, മേപ്പയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ടി വിനോദൻ,ജമാഅത്തെ ഇസ്ലാമി മേപ്പയൂർ ഏരിയ പ്രസിഡന്റ് വി.പി അഷ്‌റഫ് മാസ്റ്റർ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രമുഖ ചാരിറ്റി പ്രവർത്തകൻ കെ. ഇമ്പിച്യാലി ആധാരം ഏറ്റുവാങ്ങി.കെ.സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി എം കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

