ലൈബ്രറി പ്രവർത്തക സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും
ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി എൻ.ഉദയൻ ഉത്ഘാടനം ചെയ്തു.
പയ്യോളി :ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രവർത്തക സംഗമവും പയ്യോളി നഗരസഭ കൗൺസിലർ മാരായി തെരെഞ്ഞെടുക്കപ്പെട്ട മേഖലാ സമിതി മെമ്പർമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി എൻ.ഉദയൻ ഉത്ഘാടനം ചെയ്തു. കൗൺസിലർ മാരായ കെ ജയകൃഷ്ണൻ, രാജേഷ് കൊമ്മണത്ത്, പി എം ഹൈറുന്നീസ എന്നിവരെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും സ്വീകരിച്ചു.
മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് അധ്യക്ഷനായിരുന്നു. ജില്ലാകൗൺസിൽ അംഗം കെ വി രാജൻ വീശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി. കെ വി ചന്ദ്രൻ,വി കെ നാസർ, ചന്ദ്രൻ മുദ്ര, ഒ എൻ സുജീഷ്, റഷീദ് പാലേരി, കെ ശശാങ്കൻ, അനിൽകുമാർ കിഴുർ, എ ടി ചന്ദ്രൻ, എം ടി നാണു, രാമചന്ദ്രൻ വിളയാട്ടൂർ, ദേവാനന്ദൻ ചേതന, കെ ടി രാജീവൻ, ജയൻ മൂരാട് സംസാരിച്ചു.
നഗരസഭ കൗൺസിലർ മാരായി തിരഞ്ഞെടുക്കപ്പെട്ട മേഖലാ സമിതി കൺവീനർ കെ ജയകൃഷ്ണൻ, നളന്ദ ഗ്രന്ഥലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത്,പൊതുജനവായനശാല പ്രവർത്തക സമിതി അംഗം പി എം ഹൈറുന്നീസ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.

