മുയിപ്പോത്ത് കഴുക്കോട് പാടശേഖരത്തിൽ കാട്ടു പന്നി ശല്യം
കൺവെൻഷൻ കൃഷി ഓഫീസർ ഹിബ ടി ഉദ്ഘാടനം ചെയ്തു.
മുയിപ്പോത്ത്: മുയിപ്പോത്ത് കാട്ട്പന്നികൾ കൂട്ടത്തോടെ ഇറങ്ങി വിളവെടുക്കാനായ നെൽപ്പാടങ്ങൾ നശിപ്പിച്ചു. മുയിപ്പോത്ത് കഴുക്കോട് പാടശേഖരത്തിലെ നെൽകൃഷി പാടങ്ങളിൽ കാട്ട് പന്നികൾ കൂടത്തോടെ ഇറങ്ങി നശിപ്പിക്കപ്പെട്ട പാടങ്ങൾ ചെറുവണ്ണൂർ കൃഷി ഓഫീസർ ഹിബ ടി,പേരാമ്പ്രബ്ലോക്ക് മെമ്പർ ആദില നിബ്രാസ്, മെമ്പർമാരായ ശ്രീഷ ഗണേഷ്, ഇപി സജീവൻ, കെ പി അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
കൂട്ടത്തോടെ പന്നികൾ ഇറങ്ങുന്നതിന് അടിയന്തിര പരിഹാരം കണ്ടെത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.തുടർന്ന് നടന്ന കർഷകരുടെ കൺവെൻഷൻ കൃഷി ഓഫീസർ ഹിബ ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെ ആദരിച്ചു. വി കെ നൗഫൽ അധ്യക്ഷത വഹിച്ചു. കരീം കോച്ചേരി, പാച്ചില നിലത്ത് കുഞ്ഞമ്മദ് , വി കുഞ്ഞബ്ദുല്ല സത്യൻ , കുഞ്ഞി കൃഷൻ സി കെ, രാജീവൻ ടി , കീരിയോട്ട് മൊയ്തി സംസാരിച്ചു. സുഭാഷ് മനയിൽ സ്വാഗതവും എൻ ടി ഗോപാലൻ നന്ദിയും പറഞ്ഞു.

