തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റെയിൽവേ ഗേറ്റ് നിർത്തലാക്കി
നാട്ടുകാർക്കും, വിനോദ സഞ്ചാരികൾക്കും യാത്ര ചെയ്യാൻ പറ്റാത്ത ഏറെ കഠിനമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
തിക്കോടി :കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് പ്രദേശത്തുള്ള റെയിൽവേ ഗേറ്റ് അനിശ്ചിതമായി അധികാരികൾ നിർത്തലാക്കിയിരി ക്കുകയാണ്. റെയിൽവേ ഗേറ്റിനു വടക്ക് ഭാഗത്തുള്ള റെയിൽവേ അടിപ്പാത നിർമ്മാണം പൂർത്തി കരണത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം .
ഇനി ഗേറ്റ് തുറക്കാൻ സാധ്യത യില്ലെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുമറിയാൻ സാധിക്കുന്നത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ.ക്കെ ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി .പി കുഞ്ഞമ്മദ്, വാർഡ് മെമ്പർ ഷഫ്ന ഷാനവാസ് എന്നിവർ വെസ്റ്റ് ഹില്ലിലുള്ള എൻജിനീയരെ സന്ദർശിച്ച് ചർച്ച നടത്തി. ജനുവരി 31ന് മുമ്പ് യാത്ര സ്ഥാപിക്കുമെന്നാണ് അവർക്ക് കിട്ടിയ വിവരം.
മഴക്കാലത്ത് അടിപ്പാതയിൽ വെള്ളം കയറുന്നത് തടയാൻ പ്രത്യേകതരം മതിലും, ശാസ്ത്രീയ ട്രെയിനേജും നിർമ്മിക്കുമെന്നും ഉറപ്പു നൽകി.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു മാസക്കാലത്തോളം നാട്ടുകാർക്കും, വിനോദ സഞ്ചാരികൾക്കും യാത്ര ചെയ്യാൻ പറ്റാത്ത ഏറെ കഠിനമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ നാട്ടുകാർ സന്നദ്ധരായി കൊണ്ടിരി ക്കുകയാണ്.

