നൊച്ചാട്ട് തെരുവുനായ്ക്കളെ വന്ധീകരിച്ച് ഷെൽട്ടർ ഒരുക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ചു
പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി കൊട്ടാരക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു
നൊച്ചാട്: തെരുവ് പട്ടികളെ വന്ധീകരിച്ച് ഷെൽട്ടർ ഒരുക്കാൻ നൊച്ചാട് പഞ്ചായത്തിൽ ചേർന്ന ജനകീയ കമ്മിറ്റി തീരുമാനിച്ചു. സുധീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി കൊട്ടാരക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് അരവിന്ദ് പദ്ധതി വിശദീകരണം നടത്തി.
ജമാലുദീൻ, കെ.പി. ആലിക്കുട്ടി, പി.കെ. സുരേഷ് നൊച്ചാട്, ഇ.ടി. സോമൻ, എം. കുഞ്ഞിരാമനുണ്ണി, പി.എം പ്രകാശൻ, രാമചന്ദ്രൻ ആയടത്തിൽ, കെ.കെ. വിജയൻ, ക്ലാരിയിൽ സുരേഷ്, സി. അബ്ദുറഹിമാൻ, എം.ടി. ഹമീദ്, ലത്തീഫ് വെള്ളിലോട്ട്, വാർഡ് മെമ്പർമാരായ നസീറ, റസ്‌ല, സിറാജ് പി.സി., എസ്.കെ. അസ്സയ്നാർ, സുജിത് സി.കെ., രമ്യ അമ്പാളി, ഷൈന പട്ടോന, ബിനിജ എ., രാജീവൻ എസ്., സുധ എം.കെ., ഷാജു എൻ., സ്വപ്ന റനീഷ് എന്നിവരും സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി പഞ്ചായത്ത് സെക്രട്ടറി (കൺവീനർ), പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി കൊട്ടാരക്കൽ (ചെയർപേഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.

