ഭരണ നേട്ടം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ മേഖലയെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമം അപലപനീയം: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ സമ്മേളനം
സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ:ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് എന്ന പേരിൽ പുതുതായി സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച ക്വിസ് മത്സരത്തിൻ്റെ മൊഡ്യൂളായി 200 പേജ് വരുന്ന ഭരണ നേട്ടങ്ങൾ മാത്രം വിവരിച്ചു കൊണ്ടുള്ള പത്രിക പ്രസിദ്ധീകരിച്ച് ഇതിനെ അടിസ്ഥാനമാക്കി സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ തിരക്കിട്ട് മെഗാ ക്വിസ് നടത്തുന്നത് വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.
തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ ഭരണ വിരുദ്ധ വികാരം മറി കടക്കാൻ പൊതുവിദ്യാഭ്യാസ മേഖലയെ ദുരുപയോഗപ്പെടുത്തുന്ന രീതി തീർത്തും അപലനീയവും, സർക്കാറിൻ്റെ ഊതിപ്പെരുപ്പിച്ച വികസന മാതൃക കുട്ടികളുടെ തലച്ചോറിൽ കുത്തിവെക്കാനുള്ള നീക്കം അപകടകരമായ പ്രവണതയുമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.സി.സുജയ, ടി.കെ.രജിത്ത്,ടി.സതീഷ്ബാബു, ജെ.എൻ.ഗിരീഷ്,പി.കെ. അബ്ദുറഹ്മാൻ,കെ.വി.രജീഷ് കുമാർ,പി.കൃഷ്ണകുമാർ,ഒ.പി.റിയാസ് എന്നിവർ പ്രസംഗിച്ചു.
2026-27 വർഷത്തെ ഉപജില്ലാ ഭാരവാഹികളായി കെ.നാസിബ് (പ്രസിഡൻറ്),ടി.കെ.രജിത്ത്(സെക്രട്ടറി),ഒ.പി. റിയാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

