കവർ പ്രകാശനം നടന്നു
എഴുത്തു കാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ പ്രകാശന കർമ്മം നിർവഹിച്ചു.
കൊല്ലം:പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം നടത്തുകയുണ്ടായി.
നിയമസഭ പുസ്തകോത്സവ ത്തിന്റെ ഭാഗമായി എഴുത്തു കാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നിർവഹിച്ചു.
ഫിബ്രവരി മാസം കവിതാ സമാഹാരം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ കേരള വിഷൻ അറിയിച്ചു.

