തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം അടിയന്തരമായി പുന:സ്ഥാപിക്കണം;കെ .എസ് .എസ്. പി. യു തിക്കോടി യൂണിറ്റ് വാർഷികം
വാർഷികം ജില്ലാ ട്രഷറർ എൻ .കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തിക്കോടി: നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന സന്ദർശനം നടത്തുന്ന തിക്കോടി ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷികം ജില്ലാ ട്രഷറർ എൻ .കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് പി.ടി ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബുപടിക്കൽ വാർഷിക റിപ്പോർട്ടും, ട്രഷറർ വി.ടി ഗോപാലൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.തുടർന്ന് ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എ.എം കുഞ്ഞിരാമൻ, മുൻ ജില്ല കമ്മിറ്റി അംഗം വി പി നാണു , ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് പത്മനാഭൻ , സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇല്ലത്ത് രാധാകൃഷ്ണൻ, പുൽപ്പാണ്ടി മോഹനൻ , ടി .എൻ ബാലകൃഷ്ണൻ, ആമിന എന്നിവർ സംസാരിച്ചു.
പുതുവർഷ ഭാരവാഹികളായി പി.ടി ബാബു (പ്രസിഡൻറ് ),ബാബു പടിക്കൽ (സെക്രട്ടറി ) വി.ടി.ഗോപാലൻ മാസ്റ്റർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു ശ്രീഹരീന്ദ്രൻ വരണാധികാരിയായി.മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ കൺസഷൻ പുന:സ്ഥാപിക്കണ മെന്നും സമ്മേളനം ആവശ്യപ്പെട്ടു.

