കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ സമ്മേളനത്തിന് തുടക്കം
മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത ടി. പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ സമ്മേളനത്തിന് മേപ്പയൂരിൽ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ഒന്നാം ദിവസം ജനകീയ വികസന ക്ലാസ് സംഘടിപ്പിച്ചു. മേപ്പയൂർ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത ടി. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ എം. വിജയൻ സ്വാഗതം പറഞ്ഞു. 'നാളത്തെ കേരളവും പ്രാദേശിക സർക്കാരും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തി. പേരാമ്പ്ര മേഖല സെക്രട്ടറി അശ്വിൻ ഇല്ലത്ത് പരിപാടിക്ക് നന്ദി പറഞ്ഞു.
രണ്ടാം ദിവസമായ ജനുവരി 11 ഞായറാഴ്ച അനുസ്മരണ സമ്മേളനം, സംഘടനരേഖ അവതരണം, സംഘടനരേഖ ഗ്രൂപ്പ് ചർച്ച, മേഖല റിപ്പോർട്ട് അവതരണം, സാമ്പത്തിക റിപ്പോർട്ട്, മേഖല റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ച, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, പുതിയ കമ്മിറ്റിയെ പരിചയപ്പെടൽ, ബഡ്ജറ്റ് അവതരണം തുടങ്ങിയ പരിപാടികൾ നടക്കും.

