headerlogo
local

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം പെട്ടെന്ന് തന്നെ പുന:സ്ഥാപിക്കാൻ റെയിൽവേ ഇടപെടണം

സീനിയർ സിറ്റിസൺ ഫോറമാണ് റെയിൽവേയോട് ആവശ്യം ഉന്നയിച്ചത്

 തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം പെട്ടെന്ന് തന്നെ പുന:സ്ഥാപിക്കാൻ റെയിൽവേ ഇടപെടണം
avatar image

NDR News

11 Jan 2026 01:26 PM

തിക്കോടി: നൂറുകണക്കിന് വിനോദ സഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ സിറ്റിസൺ ഫോറം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തദ്ദേശീയരുടെ ദൈനംദിന യാത്ര ദുരിതങ്ങൾക്കും റെയിൽവേ നടപടി കാരണമായിട്ടുണ്ടെന്ന് സൂചിപ്പിച്ചു. സീനിയർ സിറ്റിസൺ ഫോറം ഓഫീസ് റൂമിലെ പഞ്ചായത്ത് റിക്കാർഡുകൾ എടുത്ത് മാറ്റി റൂം ശുദ്ധിയാക്കണമെന്ന് പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു.   

      യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു .സെക്രട്ടറി പി .രാമചന്ദ്രൻ നായർ, ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി, ട്രഷറർ ബാലൻ കേളോത്ത് ,പി.കെ ശ്രീധരൻ മാസ്റ്റർ, കാട്ടിൽ മുഹമ്മദലി, മണിയോത്ത് ബാലകൃഷ്ണൻ, തള്ളച്ചിൻടവിട കരുണാകരൻ എന്നിവർ പങ്കെടുത്തു.

 

 

NDR News
11 Jan 2026 01:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents