കൊയിലാണ്ടി ടൗണിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് റീടാറിങ് ആരംഭിച്ചു
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പണി ആരംഭിക്കുന്നത്
കൊയിലാണ്ടി: തകർന്ന കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡ് റീടാറിംങിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പണി ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റോഡിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റിട്ടയറിങ് നടക്കുന്നതിനാൽ നിലവിൽ ഈ ഭാഗത്തേയ്ക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഭാഗം മുതൽ റെയിൽവേ സ്റ്റേഷന് സമീപത്തെ റോഡ് വരെയാണ് റീ ടാറിംങ് ചെയ്യുന്നത്. പഴയ ടാറിംങ് പൊളിച്ചുനീക്കിയ ശേഷമുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജൽ ജീവൻ മിഷന്റെ ഭാഗമായി റോഡിൻ്റെ വശങ്ങൾ കുത്തിപ്പൊളിച്ച് താറുമാറാക്കിയിരുന്നു.
കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ദുരിത യാത്രയായിരുന്നു. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമടക്കം വലിയ ബുദ്ധിമുട്ടായിരുന്നു നേരിട്ടത്. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തുകയും വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഏറെ വൈകാതെ തന്നെ കുണ്ടും കുഴികളുമില്ലാത്ത റെയിൽവേ സ്റ്റേഷൻ റോഡിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാനാകു മെന്നാണ് പ്രതീക്ഷ.

