കുരുന്നു ഭാവനകൾക്ക് ചിറക് വിടർത്തി വിദ്യാരംഗം, എൽ.പി വിഭാഗം സർഗോത്സവം
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു
കോട്ടൂർ:കുരുന്നു ഭാവനകൾക്ക് ചിറക് വിടർത്തി പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല എൽ പി. വിഭാഗം സർഗോത്സവം ഒന്നാം ഘട്ടം കോട്ടൂർ എ.യു.പി. സ്കൂളിൽ നടന്നു.
കടങ്കഥ, അഭിനയം, ചിത്രം എന്നീ മേഖലയിൽ ഉപജില്ലയിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്ത ഏകദിന ശിൽപശാല വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം നൽകി. എഴുത്തും, വായനയും, വരയും, അഭിനയവുമായി കുട്ടികൾ സർഗാത്മക ലോകത്തേക്ക് കടന്ന് പോയി. സ്കൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി കളാണ് ശിൽപശാലയിൽ പങ്കെടുത്തത്.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ ശ്രീജ അധ്യക്ഷതവഹിച്ചു. ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ്, എച്ച് എം. ഫോറം കൺവീനർ കെ.സജീവൻ, ജില്ലാ പ്രതിനിധി ബി.ബി. ബിനീഷ് , എം പി.ടി. പ്രസിഡണ്ട് അനു നടുവണ്ണൂർ, സ്റ്റാഫ് സെക്രട്ടറി വി രമ്യ , ജിതേഷ് എസ് ജി. എസ് സുജിന,വി.കെ. സൗമ്യ, ജി.കെ. അനീഷ് , പി.എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
സ്കൂൾ ഓഫ് തിയ്യറ്റർ ഡ്രാമ ആർട്ടിസ്റ്റ് എം.കെ.ഷിബിൻ വടകര, ബി.ആർ സി ട്രയിനർ സി.കെ. കുമാരൻ, സി.പി..ജിഷ എന്നിവർ ക്ലാസ്സ് നയിച്ചു.

