ജനപ്രതിനിധികൾക്ക് മുഹൈസ് ഫൗണ്ടേഷന്റെ പൗരാഭിവാദ്യം
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹനൻചടങ്ങ് ഉദ്ഘാടനം ചെയ്തു.
വെള്ളിയൂർ:വെള്ളിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മുഹൈസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് - ബ്ലോക് പഞ്ചായത്ത് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് പൗരഭിവാദ്യം എന്ന പേരിൽ ആദരവ് സംഘടിപ്പിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ അംഗങ്ങളെയും ഒന്നിച്ചിരുത്തിയായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹനൻചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മലനാട് ഇടനാട് തീരപ്രദേശം എന്നിവയ്ക്ക് അനുയോജ്യമായ വൈവിധ്യമാർന്ന പദ്ധതികൾ മനുഷ്യനന്മയ്ക്ക് ഉപകാരപ്പെടും വിധം രൂപീകരിച്ച് നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് മജീദ് എടവന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചെയർമാൻ ഡോ. കെ എം നസീർ ആമുഖ പ്രഭാഷണം നടത്തി. മുഴുവൻ ജനപ്രതിനിധികൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മൊമെൻ്റോ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തംഗങ്ങളായ മുനീർ എരവത്ത്. ഡോ. കെ കെ ഹനീഫ,ബ്ലോക് പഞ്ചായത്ത്പ്രസിഡൻ്റ് മിനി വട്ടക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആദിത്യ സുകുമാരൻ, നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ പി പി,ബിജിന എ,രമ്യ അമ്പാളി, സ്വപ്ന റനീഷ്, ഷൈനപട്ടോന,നാസർ ടി പി, എസ് കെ അസ്സയിനാർ മാസ്റ്റർ, ഷാജു എൻ,എസ് രാജീവ്,നസീറ ടീച്ചർ സുധയു യു കെ, റസ്ല സിറാജ്, സി കെ അജീഷ് മാസ്റ്റർ ഷൈമ കെ പി എന്നീ ഭരണസമിതി അംഗങ്ങൾ സംസാരിച്ചു. ടി കെ ഇബ്രാഹിം, പി ഇമ്പിച്ചി മമ്മു, കെ എം സൂപ്പി മാസ്റ്റർ, വനിതാ വിംഗ് പ്രസിഡന്റ് സി.നസീറ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.മുഹൈസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും നസീറ നന്ദിയും പറഞ്ഞു.

