അരിക്കുളം മാവട്ട് പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി. ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു
അരിക്കുളം: മാവട്ട് പന്ത്രണ്ടാം വാർഡ് പാലിയേറ്റിവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർക്കുള്ള ആദരവും, പാലിയേറ്റീവ് സംഗമവും സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.സി. ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.വി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത എളമ്പിലാട്ട് മുഖ്യപ്രഭാഷണം നടത്തി. വാർഡിലെ ആശാ വർക്കർ, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ടി.എം. സുകുമാരൻ, എൻ.വി.എം. ചന്ദ്രിക, സി. രാജൻ, ഷൈനി കെ.എം., അനിൽ കുമാർ അരിക്കുളം, ബിന്ദു എ.എം. എന്നിവർ സംസാരിച്ചു.

