അരിക്കുളം പാറക്കുളങ്ങര പ്രതീക്ഷ പാലിയേറ്റീവ് കെയറിൽ പാലിയേറ്റിവ് ദിനം ആചരിച്ചു
ജനകീയ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രമണി ഉദ്ഘാടനം ചെയ്തു
അരിക്കുളം: അരിക്കുളം പാറക്കുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രതീക്ഷ പാലിയേറ്റീവ് കെയർ, പാലിയേറ്റീവ് ദിനം ആചരിച്ചു. അരിക്കുളം മുക്കിൽ നിന്ന് ആരംഭിച്ച സന്ദേശറാലി അഡ്വ. ടി. അബ്ദുല്ല ഫ്ലാഗ് ഓഫ് ചെയ്തു. അരിക്കുളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ജനകീയ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രമണി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ഇമ്പിച്ച്യാലി അദ്ധ്യക്ഷനായി.
പാലിയേറ്റീവ് വളണ്ടിയർ ഷറീന എം.പി. പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പാലേരിയിലെ ജനകീയം പാലിയേറ്റീവ് പ്രവർത്തകൻ അബ്ദുള്ള (മേനിക്കണ്ടി) പാലിയേറ്റീവ് സന്ദേശം കൈമാറി. പഞ്ചായത്ത് മെമ്പർമാരായ ജസീന നജീദ്, നാരായണി കെ.എം. സജിത എളമ്പിലാട്ട്, സ്റ്റിജ അനീഷ് എന്നിവർ സംസാരിച്ചു. ഇസ്ഹാഖ് ഊട്ടേരി ഗാനങ്ങൾ ആലപിച്ചു. പ്രതീക്ഷ എക്സിക്യൂട്ടീവ് മെമ്പർ പി.കെ.കെ. ബാബു സ്വാഗതവും പ്രതീക്ഷ സെക്രട്ടറി അമ്മത് എടച്ചേരി നന്ദിയും പറഞ്ഞു.

