പാലിയേറ്റീവ് ദിനാചരണം; ചെറുവണ്ണൂരിൽ കിടപ്പ് രോഗികൾക്ക് കിറ്റ് വിതരണം
സ്പെയ്സ് ജനറൽ സെക്രട്ടറി സെമീർ എം.എല്ലിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ കിറ്റ് ഏറ്റുവാങ്ങി
ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്തും ആവള പി.എച്ച്.സിയും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണത്തിൽ, പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കുള്ള കിറ്റ് സ്പെയ്സ് ചെറുവണ്ണൂർ നൽകി. സ്പെയ്സ് ജനറൽ സെക്രട്ടറി സെമീർ എം.എല്ലിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ കിറ്റ് ഏറ്റുവാങ്ങി.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മൊയ്തു കിണറുള്ളതിൽ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ ഇ.പി., വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീഷ ഗണേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷിദ ടി.എം., മെമ്പർമാരായ കെ.പി. അരവിന്ദാക്ഷൻ, നിഷ മലയിൽ, ജസ്മിന മജീദ്, രഞ്ജിനി കെ., മുംതാസ് പി., സുബൈദ ഇ.കെ., സ്വപ്ന, രാഗേഷ് എം., പ്രമോദ് ദാസ്, വി.കെ. നാരായണൻ, സ്പെയ്സ് ഭാരവാഹികളായ വി ദാമോദരൻ, പി.പി. നാരായണൻ എന്നിവർ പങ്കെടുത്തു.

