ഏർളി ബേർഡ്സ് കാരയിൽ നട കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു
ചെറുവണ്ണൂർ: സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ മെഡൽ ജേതാവായ കെ.സി. ബിജു, കോബാറ്റ് ഗുസ്തി ജൂണിയർ വിഭാഗം ദേശീയ ചാമ്പ്യൻ അലൻ റബ റോസ്, എം.ബി.ബി.എസ്. ഉന്നത വിജയി നിലീന നിഹാരിക എന്നിവരെ ഏർളി ബേർഡ്സ് കാരയിൽ നട കൂട്ടായ്മ അനുമോദിച്ചു. അനുമോദന ചടങ്ങ് ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. സെമീർ എം.എം. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൊയ്തു കിണറുള്ളതിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ. നാരായണൻ, പ്രമോദ് ദാസ്, ജസ്മിന മജീദ്, സ്വപ്ന, രഞ്ജിനി കെ. തുടങ്ങിയവർ സംസാരിച്ചു. സതീഷ് പയ്യത്ത് സ്വാഗതവും, പ്രദീപ് മുദ്ര നന്ദിയും പറഞ്ഞു.

