headerlogo
local

ചെറുവണ്ണൂരിൽ പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ സമ്മേളനം ഉദ്ഘാടനം ചെയ്തു

 ചെറുവണ്ണൂരിൽ പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി
avatar image

NDR News

18 Jan 2026 09:23 PM

ചെറുവണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് വാർഷിക സമ്മേളനം 2026 ജനുവരി 18 ഞായറാഴ്ച ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ നടന്നു. കാലത്ത് 10 മണിക്ക് പതാക ഉയർത്തലിന് ശേഷം നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് പി.എം. ബാലൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വി.ആർ. ഷൈലജ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ പി.ആർ. രാജൻ വരവ് ചെലവ് കണക്കും, പേരാമ്പ്ര ബ്ലോക്ക് ട്രഷറർ പി. ശ്രീധരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

     യൂണിയൻ്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയായ കൈത്താങ്ങ് പെൻഷൻ മാസം തോറും 1000 രൂപാ വീതം 12 മാസത്തേക്കുള്ള പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം 4 പേർക്കായി 1000 രൂപ വീതം നൽകിക്കൊണ്ട് പേരാമ്പ്ര ബ്ലോക്ക് ജോ. സെക്രട്ടറി ടി.എം. ബാലകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി.സി. ബാലകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി അംഗം കുന്നത്ത് അനിത എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി. സത്യനാഥൻ, എം.കെ. കണാരൻ എന്നിവർ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തു. സഭ റിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. 

      തുടർന്ന് ബ്ലോക്ക് കമ്മിറ്റി അംഗം കെ. കുഞ്ഞിരാമൻ റിട്ടേണിംഗ് ഓഫീസർ ആയി പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. പി.എം. ബാലൻ (പ്രസിഡൻ്റ്), വി.ആർ. ശൈലജ (സെക്രട്ടറി), കെ. ബാലകൃഷ്ണൻ ഐശ്വര്യ, സി. സുരേന്ദ്രൻ മുയിപ്പോത്ത്, ഇ.കെ. ബാലൻ (വൈസ് പ്രസിഡൻ്റുമാർ), എൻ.ആർ. നാരായണൻ, എൻ.കെ. നാരായണൻ, വി.കെ. അമാനത്ത് (ജോ. സെക്രട്ടറിമാർ), പി.ആർ. രാജൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി പുതിയ 21 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. എം.പി. ശ്രീധരൻ, പരയിലാട്ട് വിജയൻ എന്നിവരെ ഓഡിറ്റർമാരായി സഭ നാമ നിർദ്ദേശം ചെയ്തു. 

       പുതിയ ഭരണസമിതി യോഗം ചേർന്ന് അടുത്ത വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ട്രഷറർ പി.ആർ. രാജൻ അടുത്ത വർഷത്തേക്കുള്ള കരട് ബഡ്ജറ്റ് അവതരിപ്പിച്ചു. ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസം കുടിശ്ശിക സഹിതം അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. വി.ആർ. ശൈലജ സ്വാഗതവും, എൻ.കെ. നാരായണൻ നന്ദിയും പറഞ്ഞു.

NDR News
18 Jan 2026 09:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents