കനാൽ നന്നാക്കാൻ നടപടി സ്വീകരിക്കണം; മഹാത്മ ജനശ്രീ
ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ കെ.കെ. കുഞ്ഞബ്ദുളള അദ്ധ്യക്ഷത വഹിച്ചു
ചെറുവണ്ണൂർ: ഫെബ്രുവരി, മാർച്ച് മാസമാവുമ്പോഴേക്കും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ചെറുവണ്ണൂരിലെ പന്നിമുക്ക്, തട്ടാറമ്പത്ത്മുക്ക്, ഓട്ടുവയൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിനീർ ക്ഷാമത്തിന് പരിഹാരമാവുക കൂടി ചെയ്യുന്ന ആവള ഡിസ്ട്രിബ്യൂട്ടറിയിൽ പെട്ട എടക്കയിൽ ഓട്ടുവയൽ ഭാഗത്തെ കനാലിൽ കാടുമൂടിക്കിടക്കുന്നത് മൂലം ജലമൊഴുക്ക് തടസ്സപ്പെടും. ഉടൻ തന്നെ കാടു വെട്ടിമാറ്റി വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓട്ടുവയൽ മഹാത്മ ജനശ്രീ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ കെ.കെ. കുഞ്ഞബ്ദുളള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. ബാലൻ, കെ. നാരായണൻ, എൻ. കുഞ്ഞിരാമൻ, കെ. രവി, വി. അമ്മത്, ആർ. അഷറഫ്, യു. ഗംഗൻ, കെ. രജിത, ഒ.കെ. സുലോചന, ടി.കെ. നഫീസ, കെ.കെ. സുബൈദ, വി.കെ. യൂസഫ്, ടി.എം. മൊയ്തി, പി.എം. മജീദ് എന്നിവർ പ്രസംഗിച്ചു.

