നൊച്ചാട് ഗ്രാമപഞ്ചായത്തിൽ വിദ്യാമിത്രം പദ്ധതി പ്രഖ്യാപനം നടത്തി
പ്രഖ്യാപനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹനൻ നിർവഹിച്ചു
നൊച്ചാട്: ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് സമഗ്ര വിദ്യാഭ്യാസ പദ്ധതി വിദ്യാമിത്രം പദ്ധതിയുടെ പ്രഖ്യാപനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹനൻ നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ. അജീഷ് അദ്ധ്യക്ഷനായി.
സാജിദ് വി.സി. പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത് മുഖ്യ അതിഥിയായി. രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുരേഷ്, വി.കെ. ബഷീർ, കെ. മധുകൃഷ്ണൻ, ഹൈറുന്നീസ പി.സി., ദിലിപ് കണ്ടോത്ത്, എൻ.പി. അസീസ്, ജാബിർ അലി വി.പി. എന്നിവർ സംസാരിച്ചു.

