മാവട്ട് മേഖല കോൺഗ്രസ് കൺവൻഷൻ
കൺവെൻഷൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ സുജാത ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: അരിക്കുളം മാവട്ട് മേഖല കോൺഗ്രസ് കൺവെൻഷൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ സുജാത ഉദ്ഘാടനം ചെയ്തു.
ജനങ്ങളിൽ നിന്നും അകന്ന സി പി എം നേതൃത്വം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇ സുജാത പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഇ. സുജാതക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹോപഹാര മായി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ''കാലം സാക്ഷി' എൻ എം പുരുഷോത്തമൻ കൈമാറി. തങ്കമണി ദീപാലയം അധ്യക്ഷത വഹിച്ചു. അക്ബറലി കൊയമ്പ്രത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
അരിക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ, പന്ത്രണ്ടാം വാർഡ് മെമ്പർ വി വി എം ബഷീർ എന്നിവർക്ക് സ്നേഹോപഹാരം കൈമാറി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശശി ഊട്ടേരി, വാർഡ് മെമ്പർ നാരായണി കെ എം, ശശീന്ദ്രൻ പുളിയത്തിങ്കൽ, ശ്രീജ പുളിയത്തിങ്കൽ മീത്തൽ, സനൽ അരിക്കുളം, ടി എം സുകുമാരൻ, അനിൽകുമാർ അരിക്കുളം, എൻ പി ബാബു, ഇ പി രതീഷ് അടിയോടി, ബിനി മഠത്തിൽ, രാമാനന്ദൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
186 ബൂത്ത് കമ്മിറ്റി ഭാരവാഹികളായി ശശീന്ദ്രൻ പുളിയത്തിങ്കൽ (പ്രസിഡൻ്റ്), എൻ എം പുരുഷോത്തമൻ, സി പി രാജൻ (വൈസ് പ്രസി.) ശ്രീജ പുളിയത്തിങ്കൽ മീത്തൽ (സെക്രട്ടറി) എൻ പി ബാബു (ജോ. സെക്രട്ടറി), രാമാനന്ദൻ മഠത്തിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

