headerlogo
local

വർദ്ധിപ്പിച്ച മെഡിസെപ് പ്രീമിയം പിൻവലിക്കണം

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 വർദ്ധിപ്പിച്ച മെഡിസെപ് പ്രീമിയം പിൻവലിക്കണം
avatar image

NDR News

20 Jan 2026 07:25 PM

 അത്തോളി:മെഡിസെപ്പിൽ വർദ്ധി പ്പിച്ച പ്രീമിയം പിൻവലിക്കണമെന്നും കുടിശ്ശിക യായ ഡി.ആർ ആനുകൂല്യങ്ങൾ സമയബന്ധിത മായി നൽകണമെന്നും കെ. എസ്. എസ്. പി. യു. മൊടക്കല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 യൂണിറ്റ് പ്രസിഡന്റ്‌.പി ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. എൻ. പി. അനിതാ ഭായ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ടി. ദേവദാസൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി പ്രഭാകരൻ പനോളി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ ഇ. ഗോവിന്ദൻ നമ്പീശൻ കൈത്താങ്ങ് വിതരണം നിർവഹിച്ചു.

   ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് അംഗങ്ങളായ കെ. വത്സല, പി. പി. കുഞ്ഞായൻകുട്ടി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് മെമ്പർ ഗീത മപ്പുറത്ത്, ഇ. ബാലൻ നായർ, പി. എം. മാധവൻ , എം. കാർത്തിക, സുമേശൻ നടുത്തലക്കൽ, ചന്ദ്രൻ പൊയിലിൽ, മുരളീധരൻ തെക്കേടത്ത്, കെ. രവീന്ദ്രൻ , ഒ. ഭാസ്കരൻ നായർ, ശ്രീനി മണ്ഡകശ്ശേരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ജനാർദ്ദനൻ നായർ (പ്രസിഡന്റ്‌), ടി. ദേവദാസൻ (സെക്രട്ടറി), പ്രഭാകരൻ പനോളി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

NDR News
20 Jan 2026 07:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents