കെ.സി. നാരായണൻ നായരുടെ പ്രവർത്തനം മാതൃകാപരം :വി. കുഞ്ഞാലി
അനുസ്മരണ സമ്മേളനം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
മേപ്പയ്യൂർ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് മാതൃകയായി മാറിയ സോഷ്യലിസ്റ്റ് ആയിരുന്നു കെ.സി. എന്ന് വി.കുഞ്ഞാലി പറഞ്ഞു. ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ജില്ലാ വൈസ് പ്രസിഡണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ, നിയോജക മണ്ഡലം പ്രസിഡന്റ്പി. മോനിഷ, സുനിൽ ഓടയിൽ, ബി.ടി. സുധീഷ് കുമാർ, വി.പി. മോഹനൻ, കെ.കെ. നിഷിത, ജസ് ല കൊമ്മിലേരി, കെ. എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, പി. ബാലകൃഷ്ണൻ കിടാവ്, കെ. ലിഗേഷ് എന്നിവർ സംസാരിച്ചു.
കാലത്ത് കെ.സി.യുടെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.

