headerlogo
local

സൗഹാർദ്ദ റസിഡൻസ് വാർഷികം പ്രേമാദരം 

ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

 സൗഹാർദ്ദ റസിഡൻസ് വാർഷികം പ്രേമാദരം 
avatar image

NDR News

20 Jan 2026 07:31 PM

   അരങ്ങാടത്ത്:സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

  സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യഭാഷണം നടത്തി. സംഗീത മേഖലയിൽ അമ്പതു വർഷം പിന്നിടുന്ന പാലക്കാട് പ്രേം രാജിനേയും യുവ പ്രതിഭ കാവ്യ വത്സനേയും ആദരിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർസി ഗോപിനാഥ്,ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക ബബിന - സുധ കാവുങ്കൽ ശ്രീജ സി പി ആലി സോമൻ ചാലിൽ ശ്രീനിവാസൻ കുറ്റിയിൽ സി. അരവിന്ദൻ,വി വി ഗംഗാധരൻ,എ കെ രമേശൻ എന്നിവർ സംസാരിച്ചു.

    ചന്ദ്രൻ കാർത്തിക രചിച്ച് -സുനിൽ തിരുവങ്ങൂർ ഈണം പകർന്ന അവതരണഗാനവും റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ ലഘു നാടകവും വിവിധ കലാപരിപാടി കളും അരങ്ങിലെത്തി.

NDR News
20 Jan 2026 07:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents