പേരാമ്പ്രയിൽ മലർവാടി 'മഴവില്ല്' ബാല ചിത്രരചന മത്സരം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് മെമ്പർ നാസിദ വി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: മലർവാടി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചുവരുന്ന മഴവില്ല് ബാലചിത്രരചന മത്സരം പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 300ലധികം കുട്ടികൾ പങ്കെടുത്തു. സമാന്തരമായി നടന്ന പാരന്റിങ് സെഷൻ ഇസ്മായിൽ നൊച്ചാട് നയിച്ചു. സമാപന സംഗമം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ നാസിദ വി.കെ. ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് പേരാമ്പ്ര ഏരിയ പ്രസിഡൻ്റ് മുബീർ കെ. അദ്ധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമിഹിന്ദ് ജില്ലാ സമിതി അംഗം പി.കെ. ഇബ്രാഹിം, ചിത്രകല അദ്ധ്യാപകരായ ബാബു കോട്ടൂർ, ഷിബിത്ത് കോട്ടൂർ എന്നിവർ സമ്മാന വിതരണം നടത്തി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം കൺവീനർ ആയിഷ പി.കെ., മലർവാടി ചിത്രരചന മത്സരം കോഡിനേറ്റർ എൻ.പി.എ. കബീർ, മലർവാടി ഏരിയ കൺവീനർ ലഫ്ന നൊച്ചാട് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ടി.ടി. അബ്ദുസ്സലാം സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഏരിയ സെക്രട്ടറി സി. മുസ്തഫ നന്ദിയും പറഞ്ഞു.

