അഗ്നിസുരക്ഷയും പ്രഥമ ശുശ്രൂഷയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
തുറയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് തുറയൂർ അൽമനാർ സെൻ്ററിൽ സമാപിച്ചു. എൻ.എസ്.എസ്. വളണ്ടിയർമാർക്കായി അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
എൽ.പി.ജി. ലീക്ക് അപകട സാധ്യതകളെ കുറിച്ചും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനും ജീവൻ രക്ഷാപ്രവർത്തനമായ സി.പി.ആർ. നൽകുന്നതിലും പ്രയോഗിക പരിശീലനം കൊടുത്തു. വിവിധ തരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളും വളണ്ടിയർമാരെ പരിശീലിപ്പിച്ചു. സയ്യിദ് സിറാജ് സ്വാഗതവും എൻ.എസ്.എസ്. വളണ്ടിയർ അൽത്താഫ് എൻ.എം. നന്ദിയും പറഞ്ഞു. എൻ.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ റാഷിന വി. ക്യാമ്പിന് നേതൃത്വം നൽകി.

