headerlogo
local

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക

സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ടി. ബിനിത ഉൽഘാടനം ചെയ്തു.

 പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക
avatar image

NDR News

25 Jan 2026 10:32 PM

  മേപ്പയ്യൂർ: പെൻഷൻ പരിഷക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന്  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയ്യൂർ യൂനിറ്റ് സമ്മേളനം കേരള സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട് ഏ.കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ച സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ടി. ബിനിത ഉൽഘാടനം ചെയ്തു.

   KSSPU ഏർപ്പെടുത്തിയ കൈതാങ്ങ് സഹായ പദ്ധതി ടൗൺ വാർഡ് മെമ്പർ വി.പി. ജാഫർ വിതരണം ചെയ്തു KSSPU നേതാക്കളായ കുഞ്ഞിരാമൻ മാസ്റ്റർ എ കേളപ്പൻനായർ, എം.എം കരുണാകരൻ എ എം കുഞ്ഞിരാമൻ, എം കെ കമല എന്നിവർ സംസാരിച്ചു.സിക്രട്ടറി ആർ. വി അബ്ദുറഹിമാൻ റിപ്പോർട്ടും, ഇ എം ശങ്കരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

  പുതുവർഷത്തെ ഭാരവാഹികളായി കെ.എം പത്മനാഭൻ (പ്രസിഡന്റ്) ആർവി അബ്ദുറഹിമാൻ (സിക്രട്ടറി) 'ഇ എം ശങ്കരൻ ഖജാൻജിയായി. 21 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. സമ്മേളന ആരംഭത്തിൽ കെ.ടി. ഗീതാമണി സ്വാഗതവും സമാപനത്തിൽ വി.ഒ. ഗോപാലൻ നന്ദിയും രേഖപ്പെടുത്തി.

NDR News
25 Jan 2026 10:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents