ഉണ്ണികൃഷ്ണൻ ആവളയ് ക്ക് ജന്മനാടിന്റെ സ്വീകരണം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉദ്ഘാടനം നിർവഹിച്ചു
ആവള: ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് അടക്കം മൂന്ന് അവാർഡുകൾ നേടിയ തന്തപ്പേര് എന്ന ചിത്രത്തിന്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ അനുമോദനം ഫെബ്രുവരി 8 ഞായറാഴ്ച ആവളയിൽ വെച്ച് നൽകും. പരിപാടിയിൽ സിനിമ സംവിധായകരായ കമലും, സിബി മലയിലും മുഖ്യാഥിതികളായി പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനുവേണ്ടി ആവള ബ്രദേഴ്സ് കലാസമിതിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.
കലാസമിതി ഓഫീസിൽ സജ്ജീകരിച്ച സ്വാഗതസംഘം ഓഫീസ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് ദാസ്, വിജയൻ ആവള, മമ്മു ഒലുപ്പിൽ, ജിജോയ് ആവള, അസീസ് പി., കുമാരൻ കെ., ഷാഫി എടത്തിൽ, റസാഖ് എൻ.എം., സുരേഷ് ഇ.പി., ഉബൈദ്, ശ്രീജിത്ത് വി.സി., ബിനീഷ് ബി.ബി., ലിമേഷ് ഇ.എം., സുജീഷ് നല്ലൂർ, രഞ്ജിഷ് എൻ., നിഷ മേയന, ഷൈമ സന്തോഷ്, ശ്രീജില വി.സി. എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്വാഗതസംഘം കൺവീനർ രവി എം.പി. സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാനവാസ് കൈവേലി നന്ദിയും പറഞ്ഞു.

