ചെറുവണ്ണൂർ എടക്കയിൽ വയോജന സംഗമം സംഘടിപ്പിച്ചു
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു
ചെറുവണ്ണൂർ: എടക്കയിൽ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രഞ്ജിനി കാവങ്ങാട്ട്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ കെ.പി, ശ്രീധരൻ നൊച്ചാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡോ.സീന.ബി.മഠത്തിൽ ജീവിതശൈലി രോഗങ്ങളെപറ്റി ക്ലാസ്സെടുത്തു. എൽമർ ക്ലിനിക്ക് പന്നി മുക്ക് വയോജനങ്ങളുടെ ആരോഗ്യ പരിശോധന നടത്തി.വൈദ്യരത്നം ഔഷധശാല ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. തുടർന്ന് വയോജനങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എൻ.കെ എടക്കയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ബാലകൃഷ്ണൻ ബി.കെ. സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സുരേഷ് ഇ.എം നന്ദിയും പറഞ്ഞു.

