'നമ്മുടെ കീഴരിയൂരി'ൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ജീവൻ രക്ഷാ ക്ലാസ് സംഘടിപ്പിച്ചു
പേരാമ്പ്ര ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സനൂപ് ടി. ക്ലാസ് നയിച്ചു
കീഴരിയൂർ: 'നമ്മുടെ കീഴരിയൂർ' സഹജീവനം മന്ദിരത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ജീവൻ രക്ഷാ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സനൂപ് ടി. ക്ലാസ് നയിച്ചു. അത്യാഹിതങ്ങൾ വരുന്ന സന്ദർഭത്തിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്ന് മനസിലാക്കാൻ കഴിഞ്ഞത് നാട്ടുകാർക്ക് ഏറെ പ്രയോജനകരമായി.
രഷിത്ത് ലാൽ കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. റിപ്പബ്ലിക്ക് ദിന ദേശഭക്തിഗാന സംഗീത ശിൽപം രാഷ്ട്രത്തിനോടുള്ള ആദരം വിളിച്ചോതുന്നതായിരുന്നു. തുടർന്ന് സ്വരലയം ഗാനാലാപനം പരിപാടിയിൽ നിരവധി ഗായകർ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ പ്രീജിത്ത്, പോക്കർ ടി., രാജേഷ്, ഷീബ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശിവാനന്ദൻ നെല്ല്യാടി സ്വാഗതവും ദേവി നന്ദിയും പറഞ്ഞു.

