കൗതുകമുണർത്തി നൊച്ചാട് ഫീനിക്സ് ലൈബ്രറിയുടെ അക്ഷര കരോൾ
സാംസ്കാരിക പ്രവർത്തകൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു
നൊച്ചാട്: ഫീനിക്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ നൊച്ചാട് പ്രദേശത്ത് സംഘടിപ്പിച്ച അക്ഷര കരോൾ കൗതുകമുണർത്തി. അക്ഷര കരോളിൻ്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വീടുകളിൽ വിതരണം ചെയ്തു.
കാലത്ത് ടി.എം. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. സാംസ്കാരിക പ്രവർത്തകൻ പി.കെ. സുരേഷ് അക്ഷര കരോൾ ഉദ്ഘാടനം ചെയ്തു. അഞ്ജലി മനോജ് അദ്ധ്യക്ഷയായി. സുനിത നാഞ്ഞൂറ, സോന ടി.എം., ശാന്ത ടി.വി., ജസീല പി.എം., റാഷിദ് പി.പി. എന്നിവർ സംസാരിച്ചു.

