headerlogo
local

ആവള മാനവ വനിതാ വേദി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. ജയപ്രസാദ് ക്ലാസ് നയിച്ചു

 ആവള മാനവ വനിതാ വേദി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
avatar image

NDR News

01 Feb 2026 08:47 PM

ആവള: മാനവ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ആവളയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനവ കലാവേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. ജയപ്രസാദ് ക്ലാസ്സെടുത്തു. മാനവ വനിതാ വേദി പ്രസിഡൻ്റ് എൻ.പി. പ്രസന്ന അദ്ധ്യക്ഷയായി. 

     കലാവേദി പ്രസിഡൻ്റ് രവി പി. അരിക്കൻ, സി.എം. ഗംഗാധരൻ, പി.സി. കുഞ്ഞമ്മത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വനിതാ വേദി സെക്രട്ടറി അനുശ്രീ എസ്.ആർ. സ്വാഗതവും ഷീന കെ.കെ. നന്ദിയും പറഞ്ഞു.

NDR News
01 Feb 2026 08:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents