കായണ്ണയിൽ കനിവ് സബ് സെന്റർ തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു
വാർഡ് മെമ്പർ എം. ഋഷികേശൻ ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര: കായണ്ണ വിഷൻ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന കനിവ് സബ് സെന്റർ തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു. വിഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ എം. ഋഷികേശൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഹൽഖ നാസിം ഇബ്രാഹിം കുതിരോട്ട് അദ്ധ്യക്ഷനായി.
സി റൈസ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആർ.കെ. അബ്ദുൽ മജീദ് തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു. തയ്യൽ മെഷീൻ, കാട് വെട്ട് യന്ത്രം, വീടിനുള്ള ധനസഹായം എന്നിവയാണ് വിതരണം ചെയ്തത്. വിജയൻ നായർ നമ്പിത്തൂർ, അശോകൻ എൻ., പി.പി. മൊയ്തീൻ, അബ്ദുറഹ്മാൻ പി.പി., അമ്മദ് പി.ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കനിവ് സബ് സെന്റർ കോഡിനേറ്റർ ഇബ്രാഹിം പി. സ്വാഗതവും കൺവീനർ കുഞ്ഞബ്ദുള്ള പുലൂക്കിൽ നന്ദിയും പറഞ്ഞു.

