headerlogo
local

ജനകീയ വായനശാല വെള്ളിയൂർ അക്ഷര കരോൾ സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. രാജീവ് കരോൾ ഉദ്ഘാടനം ചെയ്തു

 ജനകീയ വായനശാല വെള്ളിയൂർ അക്ഷര കരോൾ സംഘടിപ്പിച്ചു
avatar image

NDR News

01 Feb 2026 08:57 PM

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂർ ബാലവേദിയുടെ നേത്യത്വത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി വീടുകളിലും കടകളിലും വിതരണം ചെയ്തു. പ്ലക്കാർഡ് പ്രദർശനം, അക്ഷര ഗാനങ്ങൾ, കവിതാലാപനം തുടങ്ങിയവ കരോളിന്റെ ഭാഗമായി നടന്നു. 

     ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. രാജീവ് കരോൾ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻ്റ്, സെക്രട്ടറി ഇഷ സൈൻ, ആയിശ ലെഹൻ, ധാർമ്മിക്, ധ്രുപത് മെൽവിൻ, നികേത്, അക്ഷജ്, എ. ജമാലുദ്ധീൻ, എം.കെ. പ്രകാശൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ. വത്സല, അഖില, സജിത സി.പി. എന്നിവർ നേതൃത്വം നൽകി.

NDR News
01 Feb 2026 08:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents