headerlogo
local

പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം ത്വരിതപ്പെടുത്തുക ; കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സമ്മേളനം

സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓർഗ ഉദ്ഘാടനം ചെയ്തു.

 പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം ത്വരിതപ്പെടുത്തുക ; കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സമ്മേളനം
avatar image

NDR news

02 Feb 2026 09:16 PM

  പയ്യോളി:പയ്യോളി സബ് ട്രഷറി കെട്ടിട നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. തൃക്കോട്ടൂർ എ. യു.പി സ്കൂളിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓർഗ ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ അധ്യക്ഷതവഹിച്ചു.എ. എം കുഞ്ഞിരാമൻ ,ഷീനാ രാമകൃഷ്ണൻ, വി.പി.നാണു , എ.കേളപ്പൻ നായർ ,ടി .കുഞ്ഞിരാമൻ, എം. എം കരുണാകരൻ, വി.വനജ, എം .എ വിജയൻ,ടി.സുമതി, റസിയ കണ്ണോത്ത്, കെ പത്മനാ , വി .എൻ കൃഷ്ണൻ, ബാബു പടിക്കൽ, ഡി സുരേന്ദ്രൻ ,പി.ടി. ബാബു എന്നിവർ സംസാരിച്ചു .

   തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഡോ. ആർ .കെ സതീഷ് ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി, എ.കെ ജനാർദ്ദനൻ, എൻ. കെ കുഞ്ഞനന്തൻ, കെ. വി രാജൻ, കെ.ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതുവർഷ ഭാരവാഹികളായി കെ .ശശിധരൻ  (പ്രസിഡണ്ട്) എ .കെ ജനാർദ്ദനൻ (സെക്രട്ടറി)ഡി സുരേന്ദ്രൻ  (ട്രഷറർ)എന്നിവരെ തെരെഞ്ഞെടുത്തു.

NDR news
02 Feb 2026 09:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents