പുസ്തക പ്രകാശനം; സ്വാഗത സംഘം രുപീകരിച്ചു
യോഗത്തിൽ ചെറുവോട്ട് കുഞ്ഞമ്മദ് അദ്ധ്യക്ഷനായി
ആവള: കുട്ടോത്ത് ഗവ: ഹൈസ്കൂൾ എസ്.എസ്.എൽ.സി. 82 ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വത്സലാ സദാശിവന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഫെബ്രുവരി 16ന് തിങ്കളാഴ്ച നടക്കും. ആവള മാനവ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ചലച്ചിത്ര സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള പുസ്തകം പ്രകാശനം ചെയ്യും. സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മാനവയിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ചെറുവോട്ട് കുഞ്ഞമ്മദ് അദ്ധ്യക്ഷനായി. വിജയൻ ആവള, സി.എം. ഗംഗാധരൻ, കൊറ്റോത്ത് അപ്പുക്കുട്ടി, ഇ. കുഞ്ഞബ്ദുള്ള, രവി പി. അരീക്കൽ, പി.കെ. സുരേഷ്, രഘു വി. മുയിപ്പോത്ത്, ബാബു പയ്യത്ത്, ശശി പി.സി., വത്സലാ സദാശിവൻ എന്നിവർ സംസാരിച്ചു. വിജയൻ ആവള (ചെയർമാൻ), വി. രഘു, മാലതി കെ.പി. (വൈസ് ചെയർമാന്മാർ), കുഞ്ഞമ്മദ് ചെറുവോട്ട് (ജനറൽ കൺവീനർ), ബാബു പയ്യത്ത് (ട്രഷറർ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.

