headerlogo
local

കഥയും കവിതയുമായി കുരുന്നു ഭാവനകൾക്ക് ചിറക് വിടർത്തി വിദ്യാരംഗം സർഗോത്സവത്തിന് സമാപനം

എഴുത്തുകാരനും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

 കഥയും കവിതയുമായി കുരുന്നു ഭാവനകൾക്ക് ചിറക് വിടർത്തി വിദ്യാരംഗം സർഗോത്സവത്തിന് സമാപനം
avatar image

NDR News

04 Feb 2026 06:31 PM

മൂലാട്:കഥയും, കവിതയും  പാട്ടുമായ് കുരുന്നു ഹൃദയങ്ങളുടെ ഭാവനകൾക്ക് ചിറക് വിടർത്തി വിദ്യാരംഗം എൽ.പി.വിഭാഗം സർഗോത്സവം സമാപിച്ചു.

  പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച രണ്ടാം ഘട്ട സാഹിത്യ ശിൽപശാലയിൽ ഉപജില്ലയിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. കഥാരചന, കവിത രചന നാടൻ പാട്ട് എന്നീ മൂന്ന് ഇനങ്ങളിലാണ് ഏകദിന ശിൽപ ശാലനടന്നത്. മൂലാട് എ.എം. എൽപി. സ്കൂളിൽ നടന്ന പരിപാടി എഴുത്തുകാരനും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

  കോട്ടൂർ ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ട് സുജാത അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് സമ്മാനം വിതരണം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം എൻ ഷാജു, സ്കൂൾ മാനേജർ മുഹമ്മദ് ജമാൽ എടോത്ത് വിജയികളെ അനുമോദിച്ചു.

  ശിൽപശാലയിൽ തയ്യാറാക്കിയ കഥ, കവിത കയ്യെഴുത്ത് പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. എച്ച് എം. ഫോറം ജോ.കൺവീനർ പി.രാമചന്ദ്രൻ, മാനേജ്മെൻ്റ് കമ്മറ്റി അംഗം സാജിത എടോത്ത് എന്നിവർ ഏറ്റുവാങ്ങി. വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ വി.എം. അഷറഫ്, ജില്ലാ പ്രതിനിധി ബി.ബി ബിനീഷ്, പി.ടി.എ. പ്രസിഡണ്ട്. സി.കെ. വിശ്വൻ, ഹെഡ് മിസ്ട്രസ്സ് സി,നജ്മ , പി.ടി.എ. വൈസ് പ്രസിഡണ്ട് സജിത ഷൈജു. സുബൈദ എടോത്ത്, കെ.അമ്പിളി' ജിതേഷ് പുലരി , വി.കെ. സൗമ്യ, പി.എം. ശ്രീജിത്ത്, ജി.കെ. അനീഷ് , കെ. അരുൺകുമാർ , ഇ ഷാഹി എന്നിവർ സംസാരിച്ചു. പ്രദീപ്കുമാർ കല്ലാച്ചി, ബിജു അരിക്കുളം, രാജൻ നരയം കുളം എന്നിവർ ശിൽപശാലയിൽ ക്ലാസ്സെടുത്തു. അന്തരിച്ച എസ്.പി. വെങ്കിടേഷിൻ്റെ ഓർമയിൽ ഗാനാർച്ചന നടത്തി.

NDR News
04 Feb 2026 06:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents